Books

In this small book, Amma offers advice to Her children, especially to those who are living a family life. Mother’s words, which are practical, simple and filled with Her infinite wisdom,
offer guidance on how we can progress spiritually while engaged in family and career.

In this small book, Amma offers advice to Her children, especially to those who are living a family life. Mother’s words, which are practical, simple and filled with Her infinite wisdom,
offer guidance on how we can progress spiritually while engaged in family and career.

Original price was: ₹160.00.Current price is: ₹144.00.

[koo_icon name=”undefined” color=”” size=””]സമസ്തലോകങ്ങളും കാലപ്രവാഹവും സംഗമിക്കുന്നൊരു മുനമ്പില്‍ യാതായാതങ്ങള്‍ക്കിടയില്‍,
ഒരുനീരവനിശ്ചലതയില്‍ ആദിപരാശക്തിയുടെ പരമകാരുണ്യം അമൃതവര്‍ഷമായി മാതൃവാത്സല്യമായി പെയ്തിറങ്ങുന്നു. അന്തരംഗങ്ങളുടെ തപ്തശിലാതളിമങ്ങളില്‍ ആര്‍ദ്രസ്മൃതികളുണര്‍ത്തി കിനിഞ്ഞിറങ്ങുന്നു.
പിയാനോയുടെ പാളികളിലൊളിഞ്ഞിരിക്കുന്ന സംഗീതം പോലെ എങ്ങും നിറഞ്ഞിരിക്കുന്ന ആ അദൃശ്യശക്തിയെ നമ്മുടെയുള്ളിലും ഉണര്‍ത്താനുള്ള, അറിയാനുള്ള ഉപാധിയാണ് ഈശ്വരപൂജ എന്ന് യുക്തിഭദ്രമായി വ്യക്തമാക്കുന്നു അമ്മ. നിറകണ്ണുകളോടെ ചിരിക്കുന്ന അമ്മ. കരച്ചിലടക്കാന്‍
പാടുപെടുന്ന മക്കള്‍. സാഗരസംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഓണസന്ധ്യ. സകലചരാചരങ്ങളും അമ്മയ്ക്കു മക്കളാണ് എന്ന മഹാസത്യം കൂടി അമ്മ ഇവിടെ വെളിവാക്കുന്നു.
അവതാരമൂര്‍ത്തി തന്നെ അവതാരരഹസ്യം വെളിവാക്കുന്ന മഹാമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാനായതിന്റെ ധന്യതയും ഇവിടെ പങ്കുവയ്ക്കട്ടെ.

നിഷ്‌കളങ്കമായ വിശ്വാസത്തിന്റെ, സ്‌േനഹത്തിന്റെ, പ്രേമത്തിന്റെ ശക്തി വെളിവാക്കുന്ന അനുഭവങ്ങള്‍ അമ്മയുടെ സന്നിധിയില്‍ ഒരു നിത്യസംഭവം മാത്രം.

ടാങ്കിലുള്ള വെള്ളം മുഴുവന്‍ ഒരു ടാപ്പിലൂടെ ലഭ്യമാവുന്നു. അതുപോലെ അനന്തമായ ഈശ്വരശക്തി ഒരു
മഹാത്മാവിന്റെ കൊച്ചുശരീരത്തില്‍ നിന്നും അനുഭവിക്കാന്‍ സാധിക്കുന്നതെങ്ങനെ എന്നറിയാന്‍
അമ്മയെ നോക്കിയിരുന്നാല്‍ മതി. അമ്മയുടെ അരികിലണയാനായവര്‍ക്കെല്ലാം ഉണ്ടാവും
മാണിക്യക്കല്ലുപോലെ ഒരായിരം ഓര്‍മ്മകള്‍. ചില അനുഭവസാക്ഷ്യങ്ങള്‍ ഇവിടെ ബന്ധിച്ചിരിക്കുന്നു
എന്നു മാത്രം. ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കാനുള്ള ഉപദേശങ്ങള്‍ സാധാരണക്കാരിലും സാധാരണക്കാര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നത്ര ലളിതമായി അമ്മ പറഞ്ഞു തരുന്നു.
പാവം മനുഷ്യന്റെ ജീവിതത്തിലെ പിടച്ചിലുകള്‍, മോഹങ്ങള്‍, മോഹഭംഗങ്ങള്‍ എല്ലാം അവന്റെയൊപ്പം നിന്നറിഞ്ഞ് കണ്ണീരൊപ്പി കൈപിടിച്ചുയര്‍ത്തുന്നു അമ്മ.