Archive : Inspiring | Amrita Books

Books

ഈശ്വരഗതി നിഗൂഢവും ആശ്ചര്യകരവുമാണ്. അതു സ്ഥൂലബുദ്ധികള്‍ക്കു് അഗമ്യമാണു്, സൂക്ഷ്മബുദ്ധികള്‍ക്കു സുഗമമാണ്. അതുകൊണ്ടു മഹാത്മാക്കളെ അധികംപേര്‍ പെട്ടെന്നു തിരിച്ചറിഞ്ഞു മാനിക്കുക സാധാരണമല്ല. മാതാ അമൃതാനന്ദമയീദേവിയുടെ കാര്യത്തിലും ഇതു സംഗതമാണ്. ആദ്യമൊക്കെ അമ്മയെ അറിയേണ്ടതുപോലെ അറിഞ്ഞവര്‍ വിരളമത്രേ. അമ്മയുടെ അദ്ഭുതജീവിതമാണു് ഈ ഗ്രന്ഥത്തിന്റെ വിഷയം. ശാസ്ര്തബുദ്ധിയും ഭൗതികദൃഷ്ടിയും വളര്‍ന്ന ഇന്നത്തെ ലോകം ഇതില്‍ വിവരിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ വിസമ്മതിച്ചേക്കാം. അതറിഞ്ഞിട്ടും ഇങ്ങനെയൊരു ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിനു കാരണങ്ങളുണ്ട്. ആരെങ്കിലും അവിശ്വസിക്കുമെന്നതുകൊണ്ടുമാത്രം ഒരു മഹാവ്യക്തിയുടെ ജീവിതം രേഖപ്പെടുത്താന്‍ മടിച്ചുകൂടാ. അവിശ്വാസം അനുഭവം കൊണ്ടു മാറാവുന്നതേയുള്ളൂ. കൂടാതെ ഇത്തരം മറ്റു ഗ്രന്ഥങ്ങള്‍ക്കില്ലാത്ത ഒരു മെച്ചം ഇപ്പോള്‍ ഈ ഗ്രന്ഥത്തിനുണ്ട്. മുന്‍കാലത്തെ മഹാത്മാക്കളുടെയും അവതാരങ്ങളുടെയും അദ്ഭുതലീലകള്‍ പരീക്ഷിച്ചു ബോദ്ധ്യപ്പെടുക ഇപ്പോള്‍ സാദ്ധ്യമല്ല. അതുകൊണ്ടു അവിശ്വാസികള്‍ക്കു വിജയഭേരി മുഴക്കാം. പക്ഷേ, ഈ ഗ്രന്ഥത്തിന്റെ കാര്യം വേറൊന്നാണ്.