മാതൃവാണിയില്‍ പ്രസിദ്ധീകരിച്ച അമ്മയുടെ സന്ദേശങ്ങളുടെ സമാഹാരം.

അമ്മയുടെ ജന്മദിനസന്ദേശങ്ങളാണു് ‘അമൃതസ്യപുത്രാഃ’. മാതൃവാണിയില്‍ പലപ്പോഴായി പ്രസിദ്ധീകരിച്ച സന്ദേശങ്ങളാണു ‘മാമേകം ശരണം വ്രജ’, ‘സര്‍വ്വതാഃ പാണിപാദം’ പ്രത്യേകസന്ദര്‍ഭങ്ങളില്‍ അമ്മ നല്കിയ സന്ദേശങ്ങളും.

ജീവിതത്തിന്റെ ആത്യന്തികലക്ഷ്യം എന്തെന്നു മനസ്സിലാക്കുവാന്‍ അമ്മയുടെ ഓരോ വാക്കും സഹായിക്കുന്നു.അതിനെ സാക്ഷാത്കരിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ അവ അനാവരണം ചെയ്യുന്നു.മാതൃവചസ്സുകള്‍ സാര്‍ത്ഥകമായ ജീവിതത്തിനു മാര്‍ഗ്ഗദര്‍ശനവും പ്രചോദനവും ഏകുമെന്ന കാര്യത്തില്‍ സന്ദേഹമില്ല.

Original price was: ₹160.00.Current price is: ₹144.00.

മാതൃവാണിയില്‍ പ്രസിദ്ധീകരിച്ച അമ്മയുടെ സന്ദേശങ്ങളുടെ സമാഹാരമാണു ജ്യോതിര്‍ഗമയ.

ഈ ഗ്രന്ഥത്തില്‍ രണ്ടു ഭാഗങ്ങളിലായാണു് അമ്മയുടെ സന്ദേശങ്ങള്‍ സമാഹരിച്ചിട്ടുള്ളതു്. ആദ്യഭാഗം, മാതൃവാണി യില്‍ പ്രതിമാസം പ്രസിദ്ധീകരിക്കാനുദ്ദേശിച്ചു നല്കിയ സന്ദേശങ്ങളും രണ്ടാംഭാഗം ‘അമൃതോത്സവം’ എന്ന പേരില്‍, ഓണം, വിഷു, നവരാത്രി, ശിവരാത്രി, സ്വാതന്ത്ര്യദിനം തുടങ്ങിയ വിശേഷാവസരങ്ങളില്‍ അമ്മ നല്കിയ സന്ദേശങ്ങളുമാണുള്ളതു്.

രണ്ടു ഭാഗങ്ങളിലെയും സന്ദേശങ്ങള്‍ക്കു നിത്യജീവിതത്തില്‍ അത്യന്തം പ്രസക്തിയുണ്ടു്. ഇവയെല്ലാം വായിച്ചു മനനം ചെയ്തു് ഉള്‍ക്കൊണ്ടു ജീവിതം നയിച്ചാല്‍ നമ്മുടെയെല്ലാം ജന്മം ധന്യമാകുമെന്നതിനു തര്‍ക്കമില്ല. അമ്മയുടെ വചനങ്ങള്‍ ആദ്ധ്യാത്മികതത്ത്വരഹസ്യങ്ങള്‍ നിറഞ്ഞവയാണു്. അവ വര്‍ത്തമാനസമൂഹത്തെ പൂര്‍ണ്ണമായും കണക്കിലെടുത്തുകൊണ്ടുള്ളവയാണു്. ഋഷിമാര്‍ കണ്ടെത്തിയ സനാതനമായ ആത്മതത്ത്വങ്ങളും പ്രപഞ്ചരഹസ്യങ്ങളും ജീവിതാദര്‍ശങ്ങളും സാധനോപദേശങ്ങളുമെല്ലാം ഇന്നത്തെ ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്ന വിധത്തില്‍ അമ്മ അവതരിപ്പിക്കുന്നു. അദ്ധ്യയനം ചെയ്യുന്നവര്‍ക്കു് അവ ഉള്‍ക്കാഴ്ചയും മാര്‍

ഗ്ഗദര്‍ശനവും നല്കുന്നു. വീണ്ടും വീണ്ടും അനുസന്ധാനം ചെയ്തു് അര്‍ത്ഥം ഗ്രഹിക്കപ്പെടേണ്ടവയാണു് അമ്മയുടെ വചനരചനകള്‍.

Original price was: ₹250.00.Current price is: ₹225.00.

ചരാചരപ്രപഞ്ചം മുഴുവനും ആത്മാവിലും ചരാചരപ്രപഞ്ചത്തില്‍ മുഴുവന്‍ ആത്മാവിനെയും സദാ ദര്‍ശിച്ചുകൊണ്ടിരിക്കുന്ന സമദര്‍ശികളായ മഹാത്മാക്കള്‍ അത്യപൂര്‍വ്വമായി മാത്രമേ കാണപ്പെടാറുള്ളൂ.

കണ്ടെത്തിയാല്‍ത്തന്നെ ആത്മാവിന്റെ നിതാന്തമൗനത്തില്‍ ലയിച്ചിരിക്കുന്ന അവര്‍ നമ്മോടു സംസാരിക്കാനും നമ്മെ ഉപദേശിക്കാനും തയ്യാറായെന്നു വരില്ല. എന്നാല്‍ മാതൃവാത്സല്യത്തിന്റെ ആര്‍ദ്രതയോടെയും ഗുരുവിന്റെ അഹൈതുകകാരുണ്യത്തോടെയും നമ്മെ ഉപദേശിക്കാനും ശാസിക്കാനും പൂര്‍ണ്ണജ്ഞാനിയായ ഒരു മഹാത്മാവു തയ്യാറായാല്‍ അതു നമ്മുടെ ഭാഗ്യാതിരേകമെന്നേ പറയാവൂ. ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ ദര്‍ശനവും അമൃതവാണികളും ലോകമെമ്പാടുമുള്ള ലക്ഷോപലക്ഷം ജനങ്ങളില്‍ ജീവിത പരിവര്‍ത്തനത്തിന്റെ നവകന്ദളങ്ങള്‍ വിരിയിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ പശ്ചാത്തലത്തില്‍ അമ്മ ശിഷ്യരായ ബ്രഹ്മചാരികളുമായും, ഭക്തജനങ്ങളുമായും ജിജ്ഞാസുക്കളായ സന്ദര്‍ശകരുമായും നടത്തിയ സംഭാഷണങ്ങളില്‍ നിന്നുള്ള അപൂര്‍ണ്ണമെങ്കിലും അമൂല്ല്യമായ ഒരു ശേഖരമാണു് ഈ ഗ്രന്ഥം.