Archive : Sri Mata Amritanandamayi Devi Archives | Page 3 of 5 | Amrita Books

Books

-10%
ജ്യോതിർഗമയ ഭാഗം മൂന്ന് (Lead us to Light 3 – Malayalam)

Original price was: ₹160.00.Current price is: ₹144.00.

-10%
ഉപദേശാമൃതം (Upadeshamritam – Malayalam)

Original price was: ₹250.00.Current price is: ₹225.00.

-10%
ഓമന മക്കളേ ഉണരൂ (Awaken Children – Malayalam)

Original price was: ₹160.00.Current price is: ₹144.00.

Original price was: ₹160.00.Current price is: ₹144.00.

മാതൃവാണിയില്‍ പ്രസിദ്ധീകരിച്ച അമ്മയുടെ സന്ദേശങ്ങളുടെ സമാഹാരമാണു ജ്യോതിര്‍ഗമയ.

ഈ ഗ്രന്ഥത്തില്‍ രണ്ടു ഭാഗങ്ങളിലായാണു് അമ്മയുടെ സന്ദേശങ്ങള്‍ സമാഹരിച്ചിട്ടുള്ളതു്. ആദ്യഭാഗം, മാതൃവാണി യില്‍ പ്രതിമാസം പ്രസിദ്ധീകരിക്കാനുദ്ദേശിച്ചു നല്കിയ സന്ദേശങ്ങളും രണ്ടാംഭാഗം ‘അമൃതോത്സവം’ എന്ന പേരില്‍, ഓണം, വിഷു, നവരാത്രി, ശിവരാത്രി, സ്വാതന്ത്ര്യദിനം തുടങ്ങിയ വിശേഷാവസരങ്ങളില്‍ അമ്മ നല്കിയ സന്ദേശങ്ങളുമാണുള്ളതു്.

രണ്ടു ഭാഗങ്ങളിലെയും സന്ദേശങ്ങള്‍ക്കു നിത്യജീവിതത്തില്‍ അത്യന്തം പ്രസക്തിയുണ്ടു്. ഇവയെല്ലാം വായിച്ചു മനനം ചെയ്തു് ഉള്‍ക്കൊണ്ടു ജീവിതം നയിച്ചാല്‍ നമ്മുടെയെല്ലാം ജന്മം ധന്യമാകുമെന്നതിനു തര്‍ക്കമില്ല. അമ്മയുടെ വചനങ്ങള്‍ ആദ്ധ്യാത്മികതത്ത്വരഹസ്യങ്ങള്‍ നിറഞ്ഞവയാണു്. അവ വര്‍ത്തമാനസമൂഹത്തെ പൂര്‍ണ്ണമായും കണക്കിലെടുത്തുകൊണ്ടുള്ളവയാണു്. ഋഷിമാര്‍ കണ്ടെത്തിയ സനാതനമായ ആത്മതത്ത്വങ്ങളും പ്രപഞ്ചരഹസ്യങ്ങളും ജീവിതാദര്‍ശങ്ങളും സാധനോപദേശങ്ങളുമെല്ലാം ഇന്നത്തെ ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്ന വിധത്തില്‍ അമ്മ അവതരിപ്പിക്കുന്നു. അദ്ധ്യയനം ചെയ്യുന്നവര്‍ക്കു് അവ ഉള്‍ക്കാഴ്ചയും മാര്‍

ഗ്ഗദര്‍ശനവും നല്കുന്നു. വീണ്ടും വീണ്ടും അനുസന്ധാനം ചെയ്തു് അര്‍ത്ഥം ഗ്രഹിക്കപ്പെടേണ്ടവയാണു് അമ്മയുടെ വചനരചനകള്‍.

Original price was: ₹250.00.Current price is: ₹225.00.

ചരാചരപ്രപഞ്ചം മുഴുവനും ആത്മാവിലും ചരാചരപ്രപഞ്ചത്തില്‍ മുഴുവന്‍ ആത്മാവിനെയും സദാ ദര്‍ശിച്ചുകൊണ്ടിരിക്കുന്ന സമദര്‍ശികളായ മഹാത്മാക്കള്‍ അത്യപൂര്‍വ്വമായി മാത്രമേ കാണപ്പെടാറുള്ളൂ.

കണ്ടെത്തിയാല്‍ത്തന്നെ ആത്മാവിന്റെ നിതാന്തമൗനത്തില്‍ ലയിച്ചിരിക്കുന്ന അവര്‍ നമ്മോടു സംസാരിക്കാനും നമ്മെ ഉപദേശിക്കാനും തയ്യാറായെന്നു വരില്ല. എന്നാല്‍ മാതൃവാത്സല്യത്തിന്റെ ആര്‍ദ്രതയോടെയും ഗുരുവിന്റെ അഹൈതുകകാരുണ്യത്തോടെയും നമ്മെ ഉപദേശിക്കാനും ശാസിക്കാനും പൂര്‍ണ്ണജ്ഞാനിയായ ഒരു മഹാത്മാവു തയ്യാറായാല്‍ അതു നമ്മുടെ ഭാഗ്യാതിരേകമെന്നേ പറയാവൂ. ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ ദര്‍ശനവും അമൃതവാണികളും ലോകമെമ്പാടുമുള്ള ലക്ഷോപലക്ഷം ജനങ്ങളില്‍ ജീവിത പരിവര്‍ത്തനത്തിന്റെ നവകന്ദളങ്ങള്‍ വിരിയിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ പശ്ചാത്തലത്തില്‍ അമ്മ ശിഷ്യരായ ബ്രഹ്മചാരികളുമായും, ഭക്തജനങ്ങളുമായും ജിജ്ഞാസുക്കളായ സന്ദര്‍ശകരുമായും നടത്തിയ സംഭാഷണങ്ങളില്‍ നിന്നുള്ള അപൂര്‍ണ്ണമെങ്കിലും അമൂല്ല്യമായ ഒരു ശേഖരമാണു് ഈ ഗ്രന്ഥം.

Original price was: ₹160.00.Current price is: ₹144.00.

[koo_icon name=”undefined” color=”” size=””]ശുദ്ധപ്രേമത്തിനുവേണ്ടി ദാഹിക്കുന്ന ഈ യുഗജനതയുടെ ഹൃദയങ്ങളിൽ അമൃതത്വത്തിന്റെ ദിവ്യപ്രേമവർഷവുമായി അമ്മ എത്തിയിരിക്കുന്നു. മാനവരാശിയുടെ ദുഃഖഭാണ്ഡത്തെ മടിയിലെടുത്തു്, വേദനകൾക്കും ദുഃഖങ്ങൾക്കും അറുതിവരുത്തി, ആശാസവും പ്രതീക്ഷയും നല്കി അവരുടെ ഹൃദയാന്ധകാരം അകറ്റുകയാണമ്മ. തന്റെ മക്കളെ പരിപൂർണ്ണതയുടെയും അനന്താനന്ദത്തിന്റെയും പാതയിലേക്കു കൈപിടിച്ചു നയിക്കാൻ കാരുണ്യമയിയായ ഒരമ്മയായിട്ടത്രേ അമ്മയുടെ ആവിർഭാവം.

 

നിസ്വാർത്ഥതയുടെയും നിരുപാധികപ്രേമത്തിന്റെയും നിരുപമദൃഷ്ടാന്തമായി അമ്മയുടെ ജീവിതം പരിലസിക്കുന്നു. നാലു പതിറ്റാണ്ടുകളിലേറെയായി ഭൂഗോളത്തിന്റെ ഓരോരോ കോണിലുമുള്ള ലക്ഷോപലക്ഷം ജനങ്ങളെക്കണ്ടു്, അവരുടെ ദുഃഖങ്ങൾക്കു് വ്യക്തിപരമായ സമാശ്വാസം പകരാൻ അമ്മ അക്ഷീണം പ്രയത്നിക്കുകയാണു്. അവരുടെ കണ്ണുനീർ സ്വന്തം കൈകൊണ്ടു് ഒപ്പിയെടുത്തു് അമ്മ അവരുടെ ദുഃഖഭാരമകറ്റുന്നു. അമ്മയുടെ ദിവ്യസ്പർശനം, ഊഷ്മളത, കാരുണ്യം, സൗമ്യത, സകലരോടുമുള്ള അഗാധ പരിഗണന, ആത്മീയപ്രഭാവം, നിഷ്കളങ്കത, മനോജ്ഞ, എല്ലാംതന്നെ സ്പഷ്ടമായും അനന്യമത്രേ! ഈ ഭൂമണ്ഡലത്തിൽ, മനുഷ്യരുൾപ്പെടെ ഓരോ ജീവിയും തന്റെ മക്കളാണമ്മയ്ക്കു്.

 

അർത്ഥസമ്പുഷ്ടമായ ഭജനഗാനങ്ങളിലൂടെ, ജീവസ്സുറ്റ, ഹൃദയസ്പർശിയായ ദൃഷ്ടാന്തങ്ങളുള്ള ജീവിതഗന്ധിയായ പ്രഭാഷണങ്ങളിലൂടെ, അതുല്യമായ ജീവിതമാതൃകയിലൂടെ അമ്മ ഭക്തിയുടെയും, വേദാന്തത്തിന്റെയും സന്ദേശം മാനവരാശിക്കു പകർന്നുകൊണ്ടേയിരിക്കുന്നു. താൻ പറയുന്നതു് തന്റെ പ്രവൃത്തിയിലൂടെ അമ്മ സാക്ഷാത്കരിക്കുന്നു. അങ്ങനെ, ലോകത്തിലെ സകലമതങ്ങളിലെയും ശാസ്ത്രസാരാംശത്തിന്റെ മൂർത്തിമദ്ഭാവമാകുന്നു അമ്മ.