Archive : Sri Mata Amritanandamayi Devi Archives | Amrita Books
ജ്യോതിർഗമയ ഭാഗം മൂന്ന് (Lead us to Light 3 – Malayalam)
₹160.00 Original price was: ₹160.00.₹144.00Current price is: ₹144.00.
ഉപദേശാമൃതം (Upadeshamritam – Malayalam)
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.
ഓമന മക്കളേ ഉണരൂ (Awaken Children – Malayalam)
₹160.00 Original price was: ₹160.00.₹144.00Current price is: ₹144.00.
സംഭാഷണങ്ങൾ ഭാഗം ഒന്ന് (Sambashanagal 1 – Malayalam)
₹200.00 Original price was: ₹200.00.₹180.00Current price is: ₹180.00.
സംഭാഷണങ്ങൾ ഭാഗം രണ്ട് (Sambashanagal 2 – Malayalam)
₹200.00 Original price was: ₹200.00.₹180.00Current price is: ₹180.00.

In this small book, Amma offers advice to Her children, especially to those who are living a family life. Mother’s words, which are practical, simple and filled with Her infinite wisdom,
offer guidance on how we can progress spiritually while engaged in family and career.

This book contains the first part of a collection of Amma’s answers to questions on the principles of Sana-tana Dharma. These questions were raised by devotees on different occasions. We hope that this book will help to promote an understanding of the principles of Sana-tana Dharma Truth is One. The sages call it by different names.” This is the exalted message that the ancient civilization of India has given the world. The cause of all the cur-rent problems related to religion is the fact that we have forgotten this message.We may declare that the world has shrunk to the size of a village thanks to globalization and modern scientific innovations such as the Internet and satellite TV, but, at the same time, the distance between people’s minds is steadily increasing. The concept that India has given to the world – Vasudhaiva kutumbakam, “The whole world is my family” – is based on the fundamental oneness and actual mental unity of us all. The ultimate solution to our problems is to imbibe this principle of oneness. Even if we are unable to do this, we should at least culti-vate the attitude of respecting other people’s viewpoints and ideas. The world is in profound need of tolerance and understanding. The principles of Sanatana Dharma, the Eternal Principle, which have been expressed
in the words of the Rishis (Self-realized sages), are capable of leading us in that direction.

In this small book, Amma offers advice to Her children, especially to those who are living a family life. Mother’s words, which are practical, simple and filled with Her infinite wisdom,
offer guidance on how we can progress spiritually while engaged in family and career.

In this small book, Amma offers advice to Her children, especially to those who are living a family life. Mother’s words, which are practical, simple and filled with Her infinite wisdom,
offer guidance on how we can progress spiritually while engaged in family and career.

Amrita Jyoti or Immortal Light – is Advice to Householders. There is an everlasting Truth that remains immutable throughout time. To realize this Truth is the goal of human life. From time to time great souls appear in our midst to take us by the hand and guide us to that Truth. Adding the sweetness of their own experiences these great souls impart to us the message of the scriptures in a style that suits the age and culture into which they are born.

മാതൃവാണിയില്‍ പ്രസിദ്ധീകരിച്ച അമ്മയുടെ സന്ദേശങ്ങളുടെ സമാഹാരം.
അമ്മയുടെ ജന്മദിനസന്ദേശങ്ങളാണു് ‘അമൃതസ്യപുത്രാഃ’. മാതൃവാണിയില്‍ പലപ്പോഴായി പ്രസിദ്ധീകരിച്ച സന്ദേശങ്ങളാണു ‘മാമേകം ശരണം വ്രജ’, ‘സര്വ്വതാഃ പാണിപാദം’ പ്രത്യേകസന്ദര്‍ഭങ്ങളില്‍ അമ്മ നല്കിയ സന്ദേശങ്ങളും.
ജീവിതത്തിന്റെ ആത്യന്തികലക്ഷ്യം എന്തെന്നു മനസ്സിലാക്കുവാന്‍ അമ്മയുടെ ഓരോ വാക്കും സഹായിക്കുന്നു.അതിനെ സാക്ഷാത്കരിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ അവ അനാവരണം ചെയ്യുന്നു.മാതൃവചസ്സുകള് സാര്‍ത്ഥകമായ ജീവിതത്തിനു മാര്‍ഗ്ഗദര്‍ശനവും പ്രചോദനവും ഏകുമെന്ന കാര്യത്തില്‍ സന്ദേഹമില്ല.

മാതൃവാണിയില്‍ പ്രസിദ്ധീകരിച്ച അമ്മയുടെ സന്ദേശങ്ങളുടെ സമാഹാരമാണു ജ്യോതിര്‍ഗമയ.
ഈ ഗ്രന്ഥത്തില്‍ രണ്ടു ഭാഗങ്ങളിലായാണു് അമ്മയുടെ സന്ദേശങ്ങള്‍ സമാഹരിച്ചിട്ടുള്ളതു്. ആദ്യഭാഗം, മാതൃവാണി യില്‍ പ്രതിമാസം പ്രസിദ്ധീകരിക്കാനുദ്ദേശിച്ചു നല്കിയ സന്ദേശങ്ങളും രണ്ടാംഭാഗം ‘അമൃതോത്സവം’ എന്ന പേരില്‍, ഓണം, വിഷു, നവരാത്രി, ശിവരാത്രി, സ്വാതന്ത്ര്യദിനം തുടങ്ങിയ വിശേഷാവസരങ്ങളില്‍ അമ്മ നല്കിയ സന്ദേശങ്ങളുമാണുള്ളതു്.
രണ്ടു ഭാഗങ്ങളിലെയും സന്ദേശങ്ങള്‍ക്കു നിത്യജീവിതത്തില്‍ അത്യന്തം പ്രസക്തിയുണ്ടു്. ഇവയെല്ലാം വായിച്ചു മനനം ചെയ്തു് ഉള്‍ക്കൊണ്ടു ജീവിതം നയിച്ചാല്‍ നമ്മുടെയെല്ലാം ജന്മം ധന്യമാകുമെന്നതിനു തര്‍ക്കമില്ല. അമ്മയുടെ വചനങ്ങള്‍ ആദ്ധ്യാത്മികതത്ത്വരഹസ്യങ്ങള് നിറഞ്ഞവയാണു്. അവ വര്‍ത്തമാനസമൂഹത്തെ പൂര്‍ണ്ണമായും കണക്കിലെടുത്തുകൊണ്ടുള്ളവയാണു്. ഋഷിമാര്‍ കണ്ടെത്തിയ സനാതനമായ ആത്മതത്ത്വങ്ങളും പ്രപഞ്ചരഹസ്യങ്ങളും ജീവിതാദര്‍ശങ്ങളും സാധനോപദേശങ്ങളുമെല്ലാം ഇന്നത്തെ ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്ന വിധത്തില്‍ അമ്മ അവതരിപ്പിക്കുന്നു. അദ്ധ്യയനം ചെയ്യുന്നവര്‍ക്കു് അവ ഉള്‍ക്കാഴ്ചയും മാര്‍
ഗ്ഗദര്‍ശനവും നല്കുന്നു. വീണ്ടും വീണ്ടും അനുസന്ധാനം ചെയ്തു് അര്‍ത്ഥം ഗ്രഹിക്കപ്പെടേണ്ടവയാണു് അമ്മയുടെ വചനരചനകള്.

ചരാചരപ്രപഞ്ചം മുഴുവനും ആത്മാവിലും ചരാചരപ്രപഞ്ചത്തില്‍ മുഴുവന്‍ ആത്മാവിനെയും സദാ ദര്‍ശിച്ചുകൊണ്ടിരിക്കുന്ന സമദര്ശികളായ മഹാത്മാക്കള്‍ അത്യപൂര്‍വ്വമായി മാത്രമേ കാണപ്പെടാറുള്ളൂ.
കണ്ടെത്തിയാല്‍ത്തന്നെ ആത്മാവിന്റെ നിതാന്തമൗനത്തില്‍ ലയിച്ചിരിക്കുന്ന അവര്‍ നമ്മോടു സംസാരിക്കാനും നമ്മെ ഉപദേശിക്കാനും തയ്യാറായെന്നു വരില്ല. എന്നാല്‍ മാതൃവാത്സല്യത്തിന്റെ ആര്‍ദ്രതയോടെയും ഗുരുവിന്റെ അഹൈതുകകാരുണ്യത്തോടെയും നമ്മെ ഉപദേശിക്കാനും ശാസിക്കാനും പൂര്‍ണ്ണജ്ഞാനിയായ ഒരു മഹാത്മാവു തയ്യാറായാല്‍ അതു നമ്മുടെ ഭാഗ്യാതിരേകമെന്നേ പറയാവൂ. ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ ദര്‍ശനവും അമൃതവാണികളും ലോകമെമ്പാടുമുള്ള ലക്ഷോപലക്ഷം ജനങ്ങളില്‍ ജീവിത പരിവര്‍ത്തനത്തിന്റെ നവകന്ദളങ്ങള്‍ വിരിയിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ പശ്ചാത്തലത്തില്‍ അമ്മ ശിഷ്യരായ ബ്രഹ്മചാരികളുമായും, ഭക്തജനങ്ങളുമായും ജിജ്ഞാസുക്കളായ സന്ദര്‍ശകരുമായും നടത്തിയ സംഭാഷണങ്ങളില്‍ നിന്നുള്ള അപൂര്‍ണ്ണമെങ്കിലും അമൂല്ല്യമായ ഒരു ശേഖരമാണു് ഈ ഗ്രന്ഥം.

[koo_icon name=”undefined” color=”” size=””]ശുദ്ധപ്രേമത്തിനുവേണ്ടി ദാഹിക്കുന്ന ഈ യുഗജനതയുടെ ഹൃദയങ്ങളിൽ അമൃതത്വത്തിന്റെ ദിവ്യപ്രേമവർഷവുമായി അമ്മ എത്തിയിരിക്കുന്നു. മാനവരാശിയുടെ ദുഃഖഭാണ്ഡത്തെ മടിയിലെടുത്തു്, വേദനകൾക്കും ദുഃഖങ്ങൾക്കും അറുതിവരുത്തി, ആശാസവും പ്രതീക്ഷയും നല്കി അവരുടെ ഹൃദയാന്ധകാരം അകറ്റുകയാണമ്മ. തന്റെ മക്കളെ പരിപൂർണ്ണതയുടെയും അനന്താനന്ദത്തിന്റെയും പാതയിലേക്കു കൈപിടിച്ചു നയിക്കാൻ കാരുണ്യമയിയായ ഒരമ്മയായിട്ടത്രേ അമ്മയുടെ ആവിർഭാവം.
നിസ്വാർത്ഥതയുടെയും നിരുപാധികപ്രേമത്തിന്റെയും നിരുപമദൃഷ്ടാന്തമായി അമ്മയുടെ ജീവിതം പരിലസിക്കുന്നു. നാലു പതിറ്റാണ്ടുകളിലേറെയായി ഭൂഗോളത്തിന്റെ ഓരോരോ കോണിലുമുള്ള ലക്ഷോപലക്ഷം ജനങ്ങളെക്കണ്ടു്, അവരുടെ ദുഃഖങ്ങൾക്കു് വ്യക്തിപരമായ സമാശ്വാസം പകരാൻ അമ്മ അക്ഷീണം പ്രയത്നിക്കുകയാണു്. അവരുടെ കണ്ണുനീർ സ്വന്തം കൈകൊണ്ടു് ഒപ്പിയെടുത്തു് അമ്മ അവരുടെ ദുഃഖഭാരമകറ്റുന്നു. അമ്മയുടെ ദിവ്യസ്പർശനം, ഊഷ്മളത, കാരുണ്യം, സൗമ്യത, സകലരോടുമുള്ള അഗാധ പരിഗണന, ആത്മീയപ്രഭാവം, നിഷ്കളങ്കത, മനോജ്ഞ, എല്ലാംതന്നെ സ്പഷ്ടമായും അനന്യമത്രേ! ഈ ഭൂമണ്ഡലത്തിൽ, മനുഷ്യരുൾപ്പെടെ ഓരോ ജീവിയും തന്റെ മക്കളാണമ്മയ്ക്കു്.
അർത്ഥസമ്പുഷ്ടമായ ഭജനഗാനങ്ങളിലൂടെ, ജീവസ്സുറ്റ, ഹൃദയസ്പർശിയായ ദൃഷ്ടാന്തങ്ങളുള്ള ജീവിതഗന്ധിയായ പ്രഭാഷണങ്ങളിലൂടെ, അതുല്യമായ ജീവിതമാതൃകയിലൂടെ അമ്മ ഭക്തിയുടെയും, വേദാന്തത്തിന്റെയും സന്ദേശം മാനവരാശിക്കു പകർന്നുകൊണ്ടേയിരിക്കുന്നു. താൻ പറയുന്നതു് തന്റെ പ്രവൃത്തിയിലൂടെ അമ്മ സാക്ഷാത്കരിക്കുന്നു. അങ്ങനെ, ലോകത്തിലെ സകലമതങ്ങളിലെയും ശാസ്ത്രസാരാംശത്തിന്റെ മൂർത്തിമദ്ഭാവമാകുന്നു അമ്മ.

നിസ്സ്വാര്‍ത്ഥപ്രേമം, ത്യാഗം, സേവനം, ആത്മീയസാധന ഇവയെല്ലാം നാം അമ്മയില്‍നിന്നു പകര്‍ത്താമെങ്കില്‍ പരമമായ ലക്ഷ്യം നമുക്കു നേടാവുന്നതാണു്. ഇതിലേക്കു് അമ്മയുടെ ആദ്ധ്യാത്മികസംഭാഷണങ്ങള്‍ വളരെയേറെ ഉപകരിക്കും. 1976 മുതല്‍ 1985 വരെയുള്ള കാലയളവില്‍ അമ്മ വിവിധ സന്ദര്‍ഭങ്ങളില്‍ ഭക്തജനങ്ങളുമായി നടത്തിയ സംഭാഷണങ്ങള്‍ 1986ല്‍ ഒറ്റ വാല്യമായി പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ അതുതന്നെ ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം രണ്ടു വാല്യങ്ങളായി പുനഃപ്രകാശനം ചെയ്യുന്നു.
മനുഷ്യജീവിതത്തില്‍ നാം അറിഞ്ഞിരിക്കേണ്ട കാതലായ കാര്യങ്ങളെല്ലാം അമ്മയുടെ സംഭാഷണങ്ങളില്‍ പ്രകാശിതമാകുന്നുണ്ടു്. ജീവന്, ഈശ്വരന്, ബ്രഹ്മം, ഗുരു, ആത്മസാക്ഷാത്ക്കാരം, സാധനാക്രമങ്ങള്‍, ഗൃഹസ്ഥാശ്രമം, സന്ന്യാസാശ്രമം തുടങ്ങി അമ്മ സ്പര്‍ശിക്കാത്ത ആത്മീയവിഷയങ്ങള്‍ ഒന്നുംതന്നെ ഇതിലില്ല എന്നുപറയാം. ഉറവവറ്റാത്ത ഉദാഹരണങ്ങള്‍, കഥകള്‍, നര്‍മ്മം, അന്തര്‍ദ്ദര്‍ശനം എന്നിവയെല്ലാമടങ്ങിയ അമ്മയുടെ സംഭാഷണങ്ങള്‍ ലാളിത്യം നിറഞ്ഞ മലയാളത്തനിമ പുലര്‍ത്തിക്കൊണ്ടു് അനുവാചകരെ ആത്മീയതയുടെ ഉദാത്തമേഖലകളിലേക്കു് അനായാസം നയിക്കുന്നു. ദിവ്യമായ ഈ മാതൃപ്രസാദം ലോകമംഗളകരമായിത്തീരാന്‍ അമ്മയുടെ അനുഗ്രഹത്തിനുപ്രാര്‍ത്ഥിക്കുന്നു.

ഭാരതത്തിന്റെ അതിമഹത്തായ ആത്മീയപരമ്പരയിലെ പ്രോജ്ജ്വലജ്യോതിസ്സാണു സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവി. ഭക്തജനങ്ങള്‍ക്കു് അമ്മ ജഗദ്ഗുരുവും ജഗന്മാതാവുമാണു്. കേരളത്തിലെ കൊല്ലം ജില്ലയില്‍, പ്രസിദ്ധമായ ഓച്ചിറ ക്ഷേത്രത്തിനു് ഉദ്ദേശം ആറു കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി, വള്ളിക്കാവിനടുത്തു പറയകടവു് എന്ന കടലോരഗ്രാമത്തില്‍ 1953 സെപ്തംബര്‍ 27നു് അമ്മ അവതരിച്ചു. ശ്രീമതി ദമയന്തിയും ശ്രീ സുഗുണാനന്ദനുമാണു മാതാപിതാക്കള്‍. അമ്മയുടെ ബാല്യത്തിലെ പേരു സുധാമണി. നാലഞ്ചു വയസ്സുള്ളപ്പോള്‍ത്തന്നെ സുധാമണി ഈശ്വരസ്തുതികള്‍ സ്വയം നിര്‍മ്മിച്ചു പാടിയിരുന്നു. സദാ ഈശ്വരഭാവത്തില് മുഴുകിയിരുന്ന ആ ബാലികയുടെ യഥാര്‍ത്ഥ മഹത്ത്വം വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ ആദ്യമൊന്നും അറിയാന്‍ കഴിഞ്ഞില്ല.
മനുഷ്യജീവിതത്തില്‍ നാം അറിഞ്ഞിരിക്കേണ്ട കാതലായ കാര്യങ്ങളെല്ലാം അമ്മയുടെ സംഭാഷണങ്ങളില്‍ പ്രകാശിതമാകുന്നുണ്ടു്. ജീവന്, ഈശ്വരന്, ബ്രഹ്മം, ഗുരു, ആത്മസാക്ഷാത്ക്കാരം, സാധനാക്രമങ്ങള്‍, ഗൃഹസ്ഥാശ്രമം, സന്ന്യാസാശ്രമം തുടങ്ങി അമ്മ സ്പര്‍ശിക്കാത്ത ആത്മീയവിഷയങ്ങള്‍ ഒന്നുംതന്നെ ഇതിലില്ല എന്നുപറയാം. ഉറവവറ്റാത്ത ഉദാഹരണങ്ങള്‍, കഥകള്‍, നര്‍മ്മം, അന്തര്‍ദ്ദര്‍ശനം എന്നിവയെല്ലാമടങ്ങിയ അമ്മയുടെ സംഭാഷണങ്ങള്‍ ലാളിത്യം നിറഞ്ഞ മലയാളത്തനിമ പുലര്‍ത്തിക്കൊണ്ടു് അനുവാചകരെ ആത്മീയതയുടെ ഉദാത്തമേഖലകളിലേക്കു് അനായാസം നയിക്കുന്നു. ദിവ്യമായ ഈ മാതൃപ്രസാദം ലോകമംഗളകരമായിത്തീരാന്‍ അമ്മയുടെ അനുഗ്രഹത്തിനുപ്രാര്‍ത്ഥിക്കുന്നു.